സ്മാർട്ട് മീറ്റർ: യൂണിയനുമായുളള ചർച്ച പരാജയം

Saturday 28 January 2023 12:41 AM IST

തിരുവനന്തപുരം: സ്മാർട്ട് മീറ്റർ നടപ്പാക്കാനുള്ള കെ.എസ്.ഇ.ബി ഉത്തരവിനെ എതിർത്ത് പ്രക്ഷോഭത്തിലുള്ള സി.ഐ.ടി.യു അനുകൂല കെ.എസ്.ഇ.ബി ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ച പരാജയം. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് പൊതുമേഖലയിലെ സ്ഥാപനങ്ങളിലൂടെയാകണമെന്നും സ്വകാര്യസ്ഥാപനങ്ങളെ സഹകരിപ്പിക്കരുതെന്നും ചർച്ചയിൽ പങ്കെടുത്ത സി.ഐ.ടി.യു ദേശീയ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. സംഘടനകളുടെ എതിർപ്പ് മൂലം സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനുള്ള കരാർ ഒപ്പുവയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതോടെ പ്രശ്നം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിടാനാണ് കെ.എസ്.ഇ.ബി നീക്കം.

Advertisement
Advertisement