കേരള സർവകലാശാല ടൈംടേബിൾ

Saturday 28 January 2023 12:50 AM IST

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരി 15ന് ആരംഭിക്കുന്ന ഒന്ന്,രണ്ട് സെമസ്​റ്റർ എം.എ./എം.എസ്‌സി/എം.കോം (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ,സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2017അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.ഐ.എസ്‌സി.) (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2019 അഡ്മിഷൻ), ഒക്‌ടോബർ 2022പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 8ന് കാര്യവട്ടം എസ്.ഡി.ഇ കമ്പ്യൂട്ടർ ലാബിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2013 -2016 അഡ്മിഷൻ), ഡിസംബർ 2022 പരീക്ഷയുടെ ബി.കോം പ്രാക്ടിക്കൽ പരീക്ഷ 31മുതൽ വിവിധ കോളേജുകളിൽ നടത്തും.

കഴിഞ്ഞ നവംബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ.സോഷ്യോളജി (വിദൂരവിദ്യാഭ്യാസം -റെഗുലർ -2020 അഡ്മിഷൻ,സപ്ലിമെന്ററി 2018 &2019 അഡ്മിഷൻ,മേഴ്സിചാൻസ് 2017 അഡ്മിഷൻ)പരീക്ഷയുടെ വാചാ പരീക്ഷ 30,31,ഫെബ്രുവരി 1,2 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രം സെമിനാർ ഹാളിൽ നടത്തും.

ഫെബ്രുവരി 28ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ എൽ.എൽ.ബി റെഗുലർ,സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 2വരെയും 150രൂപ പിഴയോടെ ഫെബ്രുവരി 6വരെയും 400രൂപ പിഴയോടെ ഫെബ്രുവരി 8വരെയും അപേക്ഷിക്കാം.