ഓപ്പൺ സർവകലാശാല പി.ജി ഇൻഡക്ഷൻ പ്രോഗ്രാം

Saturday 28 January 2023 12:53 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പി.ജി ഇൻഡക്ഷൻ പ്രോഗ്രാമും ആദ്യ കൗൺസലിംഗ് സെക്ഷനും 29ന് അതാത് പഠന കേന്ദ്രങ്ങളിൽ (തലശേരി ബ്രണ്ണൻ കോളേജ് ഒഴികെ)നടക്കും. രാവിലെ 9.30ന് തിരഞ്ഞെടുത്ത പഠന കേന്ദ്രങ്ങളിലെത്തണം. പി.ജി പ്രോഗ്രാമുകളുടെ പഠനസഹായ സാമഗ്രികളുടെ വിതരണവും അന്ന് നടക്കും.തലശേരി ബ്രണ്ണൻ കോളേജിലെ കൗൺസലിംഗ് തീയതി പിന്നീട് അറിയിക്കും.