ഇന്റർവ്യൂ തീയതി മാറ്റി
Saturday 28 January 2023 12:53 AM IST
തിരുവനന്തപുരം: കേരള സർവകലാശാല കമ്പ്യൂട്ടർ സെന്ററിലേക്ക് കരാറടിസ്ഥാനത്തിൽ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് കഴിഞ്ഞ ഒക്ടോബർ 18ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ വാക് -ഇൻ -ഇന്റർവ്യൂ ഫെബ്രുവരി 1ന് രാവിലെ 11ന് സർവകലാശാലയുടെ പാളയം ഓഫീസിൽ നടത്തും. രാവിലെ 9.30നകം പ്രോവൈസ് ചാൻസലറുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.വിവരങ്ങൾക്ക്: www.keralauniversity.ac.in/jobs.