കെ.സുരേഷ്‌കുറുപ്പിന് പിരപ്പൻകോട് ശ്രീധരൻ നായർ അവാർഡ്

Saturday 28 January 2023 12:55 AM IST

തിരുവനന്തപുരം : കേരള ലായേഴ്സ് ക്ലബിന്റെ 2021ലെ പിരപ്പൻകോട് ശ്രീധരൻ നായർ അവാർഡിന് മുൻ എം.പി കെ.സുരേഷ് കുറുപ്പ് അർഹനായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങ് സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് അവാർഡ് സമ്മാനിക്കും. മുൻ സ്‌പീക്കർ എം.വിജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷനാകും.അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.രാജേന്ദ്രബാബു, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ആനയറ ഷാജി,സെക്രട്ടറി അഡ്വ.സനോജ്.ആർ.നായർ, ലായേഴ്സ് ക്ലബ് പ്രസിഡന്റ് അഡ്വ.പി.എ.അഹമ്മദ്, സെക്രട്ടറി അഡ്വ.മടവൂർ മോഹൻ തുടങ്ങിയവർ സംസാരിക്കും.