കുടുംബശ്രീ രജത ജൂബിലി: മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

Saturday 28 January 2023 12:04 AM IST

തിരുവനന്തപുരം: കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികൾ,പ്രവർത്തനങ്ങൾ,സംരംഭങ്ങൾ എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയ വ്‌ളോഗ്,റീൽസ് എന്നിവയാണ് പരിഗണിക്കുന്നത്. അവസാന തീയതി ഫെബ്രുവരി 8. മികച്ച വ്‌ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനൾക്ക് യഥാക്രമം 50,000, 40,000, 30,000രൂപവീതവും റീൽസിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000, 20,000,15,000എന്നിങ്ങനെയാണ് ക്യാഷ് അവാർഡ്.

ഇതുകൂടാതെ രണ്ട് വിഭാഗത്തിലേയും മികച്ച എൻട്രികൾക്ക് പ്രോത്സാഹന സമ്മാനവും വിജയികൾക്ക് ക്യാഷ് അവാർഡിനൊപ്പം ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. വിശദ വിവരങ്ങൾക്ക്: www.kudumbashree.org/reels2023.