അഖിലേന്ത്യ അന്തർ സർവകലാശാല വനിത വെയിറ്റ് ലിഫ്റ്റിംഗ് മത്സരം
Saturday 28 January 2023 12:04 AM IST
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 45 കിലോ വിഭാഗത്തിൽ കാലിക്കറ്റ് യൂണവേഴ്സിറ്റിയുടെ സുഫ്ന ജാസ്മിൻ പി.എസ് 154 പോയന്റോടു കൂടി ചാമ്പ്യനായി. ഹേമചന്ദ് യാദവ് യൂണവേഴ്സിറ്റിയുടെ വീണ 153 പോയന്റോടു കൂടി രണ്ടാം സ്ഥാനവും അഡമാസ് യൂണവേഴ്സിറ്റി കൽക്കത്തയുടെ ചന്ദ്രിക തരഫ്ദാർ 153 പോയന്റോടു കൂടി മൂന്നാം സ്ഥാനവും നേടി.