തിരൂര്‍ ആര്‍ട്‌സ് സൊസൈറ്റി ഉദ്ഘാടനം

Saturday 28 January 2023 12:12 AM IST
നാടക കലാകാരന്മാരുടെ കൂട്ടായ്മ(ടാസ്)യായ തിരൂർ ആർട്‌സ് സൊസൈറ്റിയുടെ ഉദ്ഘാടനം

തിരൂർ: നാടക കലാകാരന്മാരുടെ കൂട്ടായ്മയായ തിരൂർ ആർട്‌സ് സൊസൈറ്റിയുടെ(ടാസ്) ഉദ്ഘാടനം തിരൂർ വാഗൺട്രാജഡി ഹാളിൽ നാടകകൃത്തും സംഗീത നാടക അക്കാദമി-ലളിത കലാ അക്കാദമി മുൻ സെക്രട്ടറിയുമായ ശ്രീമൂലനഗരം മോഹൻ നിർവഹിച്ചു. കൊമേഴ്ഷ്യൽ നാടകം കാണുന്നതിനും അമേച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകി എല്ലാ മാസവും ഒരുനാടകം കാണുവാൻ അവസരം ഒരുക്കി ടാസ് പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി സൂരജ് ഭാസുര പറഞ്ഞു. പ്രസിഡന്റ് ബഷീർ പുത്തൻ വീട്ടിൽ അദ്ധ്യക്ഷനായി. തിരൂർ നഗരസഭ ചെയർപേഴ്‌സൺ എ.പി നസീമ മുഖ്യാതിഥിയായി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രമേയമാക്കി കോഴിക്കോട് രംഗമിത്ര 'പണ്ട് രണ്ട് കൂട്ടുകാരികൾ' എന്ന നാടകം അവതരിപ്പിച്ചു.