ഓട്ടോ മറിഞ്ഞ് ഏഴു വയസുകാരൻ മരിച്ചു

Saturday 28 January 2023 12:16 AM IST

കാരേറ്റ്: പിതാവ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ടുമറിഞ്ഞ് ഏഴു വയസുള്ള മകൻ മരിച്ചു. വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ - രാജി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5 ന് വെള്ളുമണ്ണടി മേലാറ്റുമൂഴി പുള്ളി പച്ചയിൽ വച്ചാണ് ബിനുമോനും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞത്. ബന്ധുവിന്റെ വീട് പാലുകാച്ച് ചടങ്ങിന് പോയി മടങ്ങുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ട അഭിനവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30 യോടെ മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ വൈഷ്ണവിനും അപ്പൂപ്പൻ ധർമ്മരാജനും പരിക്കേറ്റിട്ടുണ്ട്.