റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെയും കേന്ദ്രത്തെയും വാഴ്ത്തി ഗവർണർ

Saturday 28 January 2023 12:00 AM IST

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ഒരുപോലെ പുകഴ്‌ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലൈഫ് പദ്ധതി മുതൽ സംയോജിത തദ്ദേശ സർവീസ് വരെ എണ്ണിപ്പറഞ്ഞാണ് സംസ്ഥാന സർക്കാരിനെ പുകഴ്‌ത്തിയത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ രാജ്യത്തിനു കഴിഞ്ഞെന്ന് പറഞ്ഞാണ് കേന്ദ്രസർക്കാരിനെ പുകഴ്‌ത്തിയത്. സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ഗവർണർ സേനാവിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണു മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെയുള്ള ലൈഫ് പദ്ധതി രാജ്യത്തിന്റെ സ്വപ്‌നങ്ങൾക്ക് കരുത്തുപകരുന്നതാണ്. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ കേരളം മൂന്നാമതാണ്. ആർദ്രം പദ്ധതിയിലൂടെ മികച്ച ചികിത്സയൊരുക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതാണ് പട്ടിക വിഭാഗം യുവാക്കൾക്കു പരിശീലനം നൽകുന്നതും ജൽജീവൻ മിഷനിലൂടെ 15 ലക്ഷം ഗ്രാമീണ കുടിവെള്ള കണക്ഷനുകൾ നൽകിയതും ഉത്തവാദിത്ത ടൂറിസം മിഷനും പുരോഗതിയിലേക്കുള്ള പടവുകളാണെന്ന് ഗവർണർ പറഞ്ഞു.

കേന്ദ്രത്തിനും പ്രശംസ

2047ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു രാജ്യം അതിവേഗം സഞ്ചരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ തടയൽ എന്നിവ ഐക്യത്തോടെ നേരിടാൻ ഇന്ത്യ ഇപ്പോൾ ലോകത്തെ നയിക്കുകയാണ്.

 ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ രാജ്യത്തിനായി. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ പ്രഖ്യാപനവും ലോകത്തെ മൂന്നാമത്തെ പുനരുപയോഗ ഊർജോത്പാദക രാജ്യമായുള്ള ഉയർച്ചയും എടുത്തുപറയേണ്ടവയാണ്.

ഞാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ​ല്ല,​ ​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്നം​ ​തീ​ർ​ന്നു​:​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​രു​മാ​യി​ ​ഏ​റ്റു​മു​ട്ടാ​ൻ​ ​താ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ​ല്ലെ​ന്നും​ ​സ​ർ​ക്കാ​രി​നെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹ​മി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​ഇ​ത് ​ത​ന്റെ​ ​സ​ർ​ക്കാ​രാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണോ​ ​എ​ന്നു​റ​പ്പാ​ക്കേ​ണ്ട​ത് ​ത​ന്റെ​ ​ചു​മ​ത​ല​യാ​ണ്.​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​താ​ൻ​ ​സം​സാ​രി​ക്കു​മെ​ന്ന് ​ആ​രെ​ങ്കി​ലും​ ​ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ന​ട​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു. പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മി​ക​ച്ച​താ​ണ്.​ ​അ​തി​നെ​ ​താ​നെ​ന്നും​ ​പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്.​ ​ഇ​നി​യും​ ​പി​ന്തു​ണ​യ്ക്കും.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട​ര​ ​വ​ർ​ഷ​മാ​യി​ ​ഉ​ണ്ടാ​യ​ ​വി​യോ​ജി​പ്പ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​കാ​ര്യ​ത്തി​ലാ​ണ്.​ ​വി​ദ്യാ​ഭ്യാ​സം​ ​ക​ൺ​ക​റ​ന്റ് ​ലി​സ്റ്രി​ൽ​ ​വ​രു​ന്ന​തി​നാ​ൽ​ ​സ്വ​ന്ത​മാ​യി​ ​നി​യ​മം​ ​നി​ർ​മ്മി​ക്കാ​ൻ​ ​സം​സ്ഥാ​ന​ത്തി​നാ​വി​ല്ല.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഉ​പ​ദേ​ശം​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​അ​ത് ​ല​ഭി​ച്ചാ​ലു​ട​ൻ​ ​രാ​ഷ്ട്ര​പ​തി​യെ​ ​അ​റി​യി​ക്കും.​ ​ബി​ൽ​ ​സം​ബ​ന്ധി​ച്ച് ​താ​ൻ​ ​ഉ​യ​ർ​ത്തി​യ​ ​ഭൂ​രി​ഭാ​ഗം​ ​കാ​ര്യ​ങ്ങ​ളും​ ​സു​പ്രീം​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ ​ആ​ ​പ്ര​ശ്നം​ ​അ​വ​സാ​നി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​മാ​റ്റു​ന്ന​തി​നു​ള്ള​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലു​ക​ൾ​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അം​ഗീ​കാ​ര​ത്തി​ന് ​അ​യ​യ്ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.