ഊർജ സംരക്ഷണ ബോധവത്ക്കരണം

Saturday 28 January 2023 12:06 AM IST
ഊർജ്ജ സംരക്ഷണം

വടകര: സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ധന സഹായത്തോടെ ആവിഷ്കരിച്ച ഊർജ കിരൺ 2022- 23 പദ്ധതിയുടെ ഭാഗമായി ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി വടകരയിൽ ഊർജ സംരക്ഷണ ബോധവത്ക്കരണ സെമിനാർ നടത്തി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി അസി. എൻജിനിയർ കെ.വിനോദൻ ക്ലാസെടുത്തു. വടകര മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.കെ.വനജ, കൗൺസിലർമാരായ പി.ടി.സത്യഭാമ, കെ.പി.ഷാഹിമ, ഐ.സി.ഡി.എസ് സൂപ്രവൈസർ ജാസ്മിൻ.എം., ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ.അജയൻ, പത്മനാഭൻ വേങ്ങേരി, കെ.അബ്ദുറഹിമാൻ, വി.രാജ്കുമാർ, എൻ.കെ.ഷൈലജ എന്നിവർ പ്രസംഗിച്ചു.