കുടുംബശ്രീ രജത ജൂബിലി ആഘോഷം
Saturday 28 January 2023 12:07 AM IST
വടകര: കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തി ഒന്നാം വാർഡിലെ കൈരളി, ജോയൽ അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. കൈരളിയിലെ മുതിർന്ന അംഗം പി.ടി.കെ.ചന്ദ്രിയെ ആദരിച്ചു. സുനില പി.അദ്ധ്യക്ഷത വഹിച്ചു. ശോഭ.എം.കെ, അജിത കടുങ്ങാണ്ടി, മോളി പി.കെ., റീന എം.കെ, ലീല ചോല, വിമല പി.കെ.തുടങ്ങിയവർ പ്രസംഗിച്ചു. ജോയൽ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗംപുത്തുർ താഴ കുനിയിൽ നാരായണി അമ്മയെ ആദരിച്ചു. പ്രസിഡന്റ് ലസിബ അദ്ധ്യക്ഷത വഹിച്ചു. ആതിര വളളിൽ, സുനിത എം, ഷൈനി എം.സി. റുഖിയ, ഹയറുന്നീസ, സാവിത്രി, പ്രജിഷ, പവിത, പി. ഷൈനി എന്നിവർ പ്രസംഗിച്ചു.