കെ.ജി.ഒ.യു ജില്ലാ സമ്മേളനം ഇന്ന്

Saturday 28 January 2023 12:08 AM IST

കോഴിക്കോട് : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (കെ.ജി.ഒ.യു ) 37ാമത്‌ ജില്ലാ സമ്മേളനം ഇന്ന് രാവിലെ പത്തിന് നളന്ദ ഓഡിറ്റോറിയത്തിൽ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും . സംസ്ഥാന പ്രസിഡന്റ് എ.അബ്ദുൽ ഹാരിസ് പ്രതിനിധി സമ്മേളനവും ജനറൽ സെക്രട്ടറി കെ.സി.സുബ്രഹ്മണ്യൻ സംഘടനാ ചർച്ചയും ഉദ്ഘാടനം ചെയ്യും. സിവിൽ സർവീസ് ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, ജില്ലാ കൺവീനർ കെ.വി.സുനിൽകുമാർ എന്നിവർ അറിയിച്ചു.