അദ്ധ്യാപകരുടെ എ.ഇ.ഒ ഓഫീസ് മാർച്ച് ഇന്ന്

Saturday 28 January 2023 12:09 AM IST

നാദാപുരം: നാദാപുരം എ.ഇ.ഒയുടെ അദ്ധ്യാപക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കല്ലാച്ചി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും. ഭിന്നശേഷി പരിധിയിൽ പെടാത്ത അദ്ധ്യാപകരുടെ നിയമന അംഗീകാരങ്ങൾ വൈകിപ്പിക്കൽ, ജീവനക്കാരുടെ ദിവസ വേതനവും പ്രസവ അവധിയും നിഷേധിക്കൽ, എച്ച്.എം പ്രമോഷൻ തടയൽ, പരാതിയുമായെത്തുന്നവരോട് പ്രതികാര നടപടിയോടെ പെരുമാറൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമര സമിതി ഉന്നയിക്കുന്നത്.എ.ഇ.ഒ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എം.എ.ലത്തീഫ്, പി.രഞ്ജിത്ത് കുമാർ, മണ്ടോടി ബഷീർ, പി.പ്രകാശൻ, കിഴക്കയിൽ നൗഫൽ, കെ.വി.കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement