നാട്ടുറവ കുടുംബ സംഗമം നടന്നു

Saturday 28 January 2023 12:10 AM IST
പടം :നാട്ടുറവ വാഴയൂരിൻ്റെ കുടുംബസംഗമവും അനുമോദന സദസും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര: നാട്ടുറവ കുടുംബ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. കാരാട് മനയത്ത് ഗൃഹാങ്കണത്തിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പി.പ്രമീള അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.സി.പത്മാവതി, സി.പി.നരസിംഹൻ, മോഹൻ കാരാട് , ജിമേഷ് കൃഷ്ണൻ, വിജയൻ വാഴയൂർ, എ.പി മോഹൻദാസ്, ബാബുരാജ് കാരാട് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നാട്ടുറവ വാഴയൂർ അണിയിച്ചൊരുക്കിയ സ്കൂൾ ബാഗ്, സംസ്ഥാന കേരളോത്സവത്തിൽ മൂന്നാംസ്ഥാനം നേടിയ പടുകാല പാട്ട് എന്നീ നാടകങ്ങളിലെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും അനുമോദിച്ചു. വി.പി.ശ്രീജിത്ത് സ്വാഗതവും കെ.സരസ്വതി നന്ദിയും പറഞ്ഞു.