ദേശസേവിനി ലൈബ്രറി വജ്ര ജൂബിലി സ്‌മാരക മന്ദിരോദ്ഘാടനം

Saturday 28 January 2023 12:31 AM IST

കൊല്ലം:പുനുക്കന്നൂർ ദേശസേവിനി ലൈബ്രറിയുടെ വജ്രജൂബിലി സ്മാരക മന്ദിരോദ്ഘടാനം ജെ.മേഴ്‌സി കുട്ടിയമ്മ നിർവഹിച്ചു. പൊതു സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. എൽ.സി.ഡി പ്രൊജക്ടർ ഉദ്ഘടാനം പുനുക്കന്നൂർ സർവീസ് സഹകരണ ബോർഡ്‌ അംഗം പി.ആർ.രാജശേഖരൻ പിള്ള നിർവഹിച്ചു.ഗ്രന്ഥ ശാലയ്ക്ക് വസ്തു സംഭാവന ചെയ്ത ഇടനാടൻ വിളയിൽ കൊച്ചു നാരായണപിള്ളയുടെ ഫോട്ടോ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി.മുരളികൃഷ്ണൻ അനാച്ഛാദനം ചെയ്തു.ഗ്രന്ഥശാലയിൽ അംഗങ്ങളായിട്ടുള്ള ഡോക്ടർമാർ, കഥാകാരൻ ഇളവൂർ ശശി,​ കലാകാരൻമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ശ്രീജ അനുമോദിച്ചു. പ്രസിഡന്റ്‌ കെ.ബിജു സെക്രട്ടറി എസ് മണികണ്ഠൻപിള്ള, ബി.പ്രണം എന്നിവർ സംസാരിച്ചു.