ക്ഷേത്രത്തിൽ മോഷണം പ്രതി അറസ്റ്റിൽ
Saturday 28 January 2023 1:26 AM IST
കൊല്ലം: ക്ഷേത്രം കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ ഇരവിപുരം ലക്ഷ്മി നഗർ 271, റീനാഹൗസിൽ സുജുവിനെ (27) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10ന് രാത്രിയിൽ കൊല്ലം ബീച്ച് റോഡിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ കയറി കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും സി.സി ടി.വി ക്യാമറയും മോഷ്ടിക്കുകയായിരുന്നു. സുജുവിന്റെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മോഷണ കേസിൽ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സുചനയുടെ അടിസ്ഥാനത്തിലാണ് സുജുവിനെ ഈസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുണിന്റ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ചു, ജോസ്, ഷെഫീക്ക്, എ.എസ്.ഐ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.