ഗ്രാൻഡ് ഗ്രേറ്റ് സാനിയ

Saturday 28 January 2023 3:58 AM IST

മെൽബൺ: കീരടമുയർത്തി ഗ്രാൻസ്ലാമിൽ നിന്ന് വിടപറയാമെന്നുള്ള ഇന്ത്യൻ എയ്സ് സാനിയ മിർസയുടെ മോഹം പൂവണിഞ്ഞില്ല. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സീഡ് ചെയ്യപ്പെടാതെ എത്തി സ്വപ്നക്കുതിപ്പ് നടത്തിയ സാനിയയും കൂട്ടാളി രോഹൻ ബൊപ്പണ്ണയും ഫൈനലിൽ ഇടറിവീണു. ബ്രസീലിയൻ ,​ജോഡി ലൂയിസ സ്‌റ്രെഫാനി - റാഫേൽ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിൽ 6-7,​2-6നായിരുന്നു സാനിയ - ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി. ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ തന്റെ കരിയറിലെ അവസാന ഗ്രാൻസ്ലാമായിരിക്കുമെന്ന് സാനിയ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ ദുബായി നടക്കുന്ന ഡബ്ല്യ.ടി.എ. ടൂർണമെന്റോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നും സാനിയ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴാം ഗ്രാൻസ്ലാം ലക്ഷ്യമിട്ട് റോഡ് ലെവർ ആരീനയിൽ കലാശപ്പോരിനിറങ്ങിയ സാനിയക്ക് ബൊപ്പണ്ണയ്ക്കൊപ്പം പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. മറുവശത്ത് മികച്ച പ്രകടനം പുറത്തെടുത്ത സ്റ്രെഫാനിയും -മാറ്രൊസും മിക്സഡ് ഡബിൾസ് ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ബ്രസീലിയൻ ജോഡിയായി.

ഓസ്ട്രേലിയൻ ഓപ്പണിൽ ഓരോ തവണ വീതം വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും കിരീടം നേടിയിട്ടുണ്ട് സാനിയ. 2018ൽ മിക്സഡ് ഡബിൾസിൽ ടിമിയ ബാബോസിനൊപ്പം ഫൈനലിൽ എത്തിയതാണ് ഓസ്ട്രേലിയൻ ഓപ്പണിൽ 42 കാരനായ ബൊപ്പണ്ണയുടെ മികച്ച പ്രകടനം. 2017ൽ ഫ്രഞ്ച് ഓപ്പണിൽ മിക്സഡ് ഡബിൾസിൽ ഗബ്രിയേല ഡബ്രോവ്‌സ്കിയ്ക്കൊപ്പം ബൊപ്പണ്ണ ചാമ്പ്യനായിട്ടുണ്ട്.

മെൽബൺ മുതൽ മെൽബൺ വരെ

റോ​ഡ് ​ലെ​വ​ർ​ ​അ​രീ​ന​യി​ൽ​ ​ഗ്രാ​ൻ​സ്ലാ​മി​ൽ​ ​നി​ന്നു​ള്ള​ ​വി​ട​വാ​ങ്ങ​ൽ​ ​പ്ര​സം​ഗ​ത്തി​ൽ​ ​വി​കാ​ര​ഭ​രി​ത​യാ​യി​ ​ഇ​ന്ത്യ​ൻ​ ​ടെ​ന്നി​സ് ​ഇ​തി​ഹാ​സം​ ​സാ​നി​യ​ ​മി​ർ​സ. സാ​നി​യ​യു​ടെ​ ​പ്ര​സം​ഗി​ലെ​ ​പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ​ ​:​ ​മെ​ൽ​ബ​ണി​ലാ​ണ് ​എ​ന്റെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ക​രി​യ​ർ​ ​ആ​രം​ഭി​ച്ച​ത്.​ ​ഗ്രാ​ൻ​സ്ലാം​ ​ക​രി​യ​ർ​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഇ​തി​ലും​ ​മി​ക​ച്ചൊ​രു​ ​വേ​ദി​യെ​ക്കു​റി​ച്ച് ​എ​നി​ക്ക് ​ചി​ന്തി​ക്കാ​ൻ​ ​പോ​ലു​മാ​കി​ല്ല.​ ​ഞാ​ൻ​ ​ക​ര​യു​ന്നു​ണ്ട്.​ ​പ​ക്ഷേ​ ​അ​ത് ​സ​ങ്ക​ടം​ ​കാ​ര​ണ​മ​ല്ല,​ ​സ​ന്തോ​ഷം​ ​കൊ​ണ്ടാ​ണ്.​ ​ഞാ​ൻ​ ​ഇ​നി​യും​ ​കു​റ​ച്ച് ​ടൂ​ർ​ണ​മെ​ന്റു​ക​ൾ​ ​കൂ​ടി​ ​ക​ളി​ക്കും.​ 2005​ൽ​ ​മെ​ൽ​ബ​ണി​ലാ​ണ് ​എ​ന്റെ​ ​ഗ്രാ​ൻ​സ്ലാം​ ​ക​രി​യ​ർ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​അ​ന്നു​മു​ത​ൽ​ ​വീ​ണ്ടും​ ​ഇ​വി​ടേ​ക്ക് ​വ​രാ​നു​ള്ള​ ​പ്ര​ത്യേ​ക​ ​അ​നു​ഗ്ര​ഹം​ ​എ​നി​ക്ക് ​ല​ഭി​ച്ചു.​ ​മെ​ൽ​ബ​ൺ​ ​എ​ന്റെ​ ​സ്‌​പെ​ഷ്യ​ൽ​ ​വേ​ദി​യാ​ണ്.​ ​മ​ക​ന്റെ​ ​മു​ന്നി​ൽ​ ​ഗ്രാ​ൻ​സ്ലാം​ ​ഫൈ​ന​ൽ​ ​ക​ളി​ക്കാ​നാ​കു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​ല്ല.​ ​പ​തി​ന്നാ​ല് ​വ​യ​സി​ൽ​ ​എ​ന്റെ​ ​ആ​ദ്യ​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സ് ​പ​ങ്കാ​ളി​യാ​ണ് ​രോ​ഹ​ൻ.​ ​ഇ​പ്പോ​ൾ​ ​എ​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തും​ ​കോ​ർ​ട്ടി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ​ങ്കാ​ളി​യു​മാ​ണ് ​അ​ദ്ദേ​ഹം.

ജോക്കോ - സിറ്റ്‌സിപാസ്

ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​പ​ത്താം​ ​ഓ​പ്പ​ൺ​ ​തേ​ടി​ ​സെ​ർ​ബ് ​സെ​ൻ​സേ​ഷ​ൻ​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചും​ ​ക​ന്നി​ ​ഗ്രാ​ൻ​സ്ലാം​ ​ല​ക്ഷ്യ​മി​ട്ട് ​ഗ്രീ​ക്ക് ​യു​വ​താ​രം​ ​സ്റ്റെ​ഫാ​നോ​സ് ​സി​റ്റ്‌​സി​പാ​സും​ ​ഏ​റ്രു​മു​ട്ടും.​ ​നാ​ളെ​യാ​ണ് ​ഫൈ​ന​ൽ.​ ​ഇ​ന്ന​ലെ​ ​സെ​മി​യി​ൽ​ ​ജോ​ക്കോ​വി​ച്ച് ​ടോ​മി​ ​പോ​ളി​നേ​യും​ ​(7​-5,6​-1,6​-2​),​ ​സി​റ്റ്‌​സി​പാ​സ് ​ക​രേ​ൻ​ ​ഖാ​ച്നോ​വി​നേ​യും​ ​(7​-6,6​-4,6​-7,6​-3​)​ ​കീ​ഴ​ട​ക്കി​യാ​ണ് ​ഫൈ​ന​ൽ​ ​ഉ​റ​പ്പി​ച്ച​ത്.

വ​നി​താ​ ​ഫൈ​ന​ൽ​ ​ഇ​ന്ന് ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​വ​നി​ത​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​എ​ലേ​ന​ ​റൈ​ബാ​ക്കി​ന​യും​ ​ആ​ര്യാ​ന​ ​സ​ബ​ലെ​ങ്ക​യും​ ​ത​മ്മി​ൽ​ ​ഏറ്റു​മു​ട്ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​സെ​മി​യി​ൽ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​പോ​ളി​ഷ് ​താ​രം​ ​മാ​ഗ്ദ​ ​ലി​നെ​റ്റി​നെ​ 7​-6,6​-2​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​സ​ബ​ലെ​ങ്ക​ ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.​വെ​റ്റ്‌​റ​ൻ​ ​താ​രം​ ​വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യ്ക്ക് ​സെ​മി​യി​ൽ​ ​മ​ട​ക്ക​ടി​ക്ക​റ്റ് ​ന​ൽ​കി​യാ​ണ് ​(7​-6,6​-3​)​ ​റൈ​ബാ​ക്കി​ന​ ​ക​ലാ​ശ​പ്പോ​രി​നെ​ത്തി​യ​ത്.