തായ്‌ക്വാൻഡോയുടെ വളർച്ചയ്ക്ക് സംസ്ഥാനത്തിന് നിർണായക പങ്കുവഹിക്കാനാകും:എം.വി. ഗോവിന്ദൻ
തിരുവനന്തപുരം:.അസാമാന്യമായ ബുദ്ധിയും സൂക്ഷ്മതയുമുള്ള മലയാളികൾക്ക് എന്തും വഴങ്ങുമെന്നും തായ്ക്വാൻഡോയുടെ വളർച്ചയ്ക്കും സംസ്ഥാനത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തായ്‌ക്വാൻഡോ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് ഫുട്ബാളിന് കേരളം നൽകിയതു പോലുള്ള പിന്തുണ മറ്റൊരു ജനതയും നൽകിയിട്ടില്ല.ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ശേഷം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ വിവിധ രാജ്യങ്ങൾക്ക് നന്ദി പറഞ്ഞപ്പോൾ കേരളത്തെ എടുത്തു പറഞ്ഞത് ഇതിന് തെളിവാണ്.
തായ്ക്വാൻഡോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം. എബ്രഹാം അദ്ധ്യക്ഷ പ്രസംഗം നടത്തി.കൊറിയൻ തായ്ക്വാൻഡോ ദേശീയ ടീം പരിശീലകൻ കിം ക്യുംങ് ചാൻ, തായ്ക്വാൻഡോ ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ ആർ.ഡി. മങ്കേഷ്കർ, ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.രാജീവ്, തായ്ക്വാൻഡോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റാണി മോഹൻദാസ്, തായ്ക്വാൻഡോ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ലേഖ, പി. സെൽവമണി, കൗൺസിലർ ജി.മാധവദാസ്, വി.രതീഷ് എന്നിവർ പങ്കെടുത്തു.