ട്രോപ്പിക്കൽ ട്രെയ്ൽ കാർ റാലി: ശാരികയും വർഷയും വിജയികൾ

Saturday 28 January 2023 4:06 AM IST
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് കൊല്ലംസെന്റർ ചെയർമാനായിരുന്ന ജയകൃഷ്ണന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ട്രോപ്പിക്കൽ ട്രെയ്ൽ കാർ റാലി ജയകൃഷ്ണന്റെ ഭാര്യ നിഷ കാക്കനാട് ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് കൊല്ലം സെന്റർ ചെയർമാനായിരുന്ന ജയകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ട്രോപ്പിക്കൽ ട്രെയ്ൽ കാർ റാലിയിൽ കൊച്ചി സെന്ററിലെ ശാരികയും വർഷയും ഓവറോൾ വിജയികളായി.

റിപ്പബ്ളിക് ദിനത്തിൽ കാക്കനാടു നിന്ന് വാഗമണിലേക്ക് നടന്ന റാലി ജയകൃഷ്ണന്റെ ഭാര്യ നിഷയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട് കേരള ചാപ്റ്റർ ചെയർമാൻ എൽ.ഗോപകുമാറും ചേർന്ന് ഫ്ളാഗ് ഒഫ് ചെയ്തു. വാഗമൺ ഓറിയൺ കൗണ്ടി റിസോർട്ടിൽ സമാപിച്ച റാലിയിൽ കേരളത്തിലെ വിവിധ സെന്ററുകളിൽ നിന്ന് 33 ടീമുകൾ പങ്കെടുത്തു.

കേരളീയം മോട്ടോർ അസോസിയേഷന്റെ വിദഗ്ദ്ധ സംഘമാണ് റാലിക്ക് മേൽനോട്ടം വഹിച്ചത്. വനിതകൾ, കുടുംബം, 50 കഴിഞ്ഞവർ, കുട്ടികളുമായി കുടുംബം, പൊതുവിഭാഗം, ഓവറാൾ എന്നീ വിഭാഗങ്ങളിലായാണ് റാലി സംഘടിപ്പിച്ചത്.

വാഗമണിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് കേരള ചാപ്റ്റർ കൺവെൻഷൻ വേദിയിലായിരുന്നു സമാപന സമ്മേളനം. കേരള ചാപ്റ്റർ ചെയർമാൻ എൽ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. റാലി കൺവീനർ പ്രശാന്ത് മോഹൻ, എം.ആർ.പ്രമോദ്കുമാർ, കേരള ചാപ്റ്റർ ഓണററി സെക്രട്ടറി ബിനുമോൾ ടോം, കോട്ടയം സെന്റർ ചെയർമാൻ ഷിന്റു ജ‌ോർജ്, കൊല്ലം സെന്റർ വൈസ് ചെയർമാൻ ജോർജ് ജോസ് തുടങ്ങിയവർ സംസാരിച്ചു.