സമനില: കേരളം പുറത്ത്

Saturday 28 January 2023 4:08 AM IST

തുതിപേട്ട്: രഞ്ജിട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പുതുച്ചേരിയോട് സമനിലയിൽ പിരിഞ്ഞ കേരളം ക്വാർട്ടർ കാണാതെ പുറത്തായി. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയതും കേരളത്തിന് തിരിച്ചടിയായി. സ്കോർ: പുതുച്ചേരി: 371/10, 279/5, കേരളം: 286/10. ഏഴ് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്. 23 പോയന്റുമായി ജാർഖണ്ഡ്, കർണാടകയ്‌ക്കൊപ്പം ക്വാർട്ടറിലെത്തി.

ഇന്ത്യ ഫൈനലിൽ

പോച്ചെസ്ട്രൂം: അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ ന്യൂസിലൻഡിനെ 8 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്ര് ചെയ്ത ന്യൂസിലൻഡിന് 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ 14.2 ഓവറിൽ 2വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (110/2)​. ശ്വേത സെഹ്റവാത്ത് (പുറത്താകാതെ 61)​ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ചേസിംഗ് എളുപ്പത്തിലാക്കി. നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പർഷവി ചോപ്രയാണ് കിവീസിന്റെ ബാറ്റിംഗ്‌നിരയെ തകർക്കാൻ നേതൃത്വം നൽകിയത്.

Advertisement
Advertisement