പ്രദർശന മേള നടത്തും
Sunday 29 January 2023 12:11 AM IST
ചിറ്റൂർ: ഗവ.കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനു. 31, ഫെബ്രു. ഒന്ന് തിയ്യതികളിലായി വിജ്ഞാന വിനോദ പ്രദർശന മേള നടത്തും. മേഖലയിലെ ജനങ്ങളെ ശാസ്ത്ര- വൈജ്ഞാനിക രംഗങ്ങളിലെ മുന്നേറ്റം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
കോളേജിന്റെ തമിഴ്, ഭൂമിശാസ്ത്രം, സംഗീതം, തത്വശാസ്ത്രം തുടങ്ങിയ വിഭാഗം നൽകിയ സംഭാവനകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ശാസ്ത്ര- മാനവിക- ശാസ്ത്ര- ഭാഷാ വിഭാഗങ്ങളെ ജ്ഞാനാന്വേഷണത്തിന്റെ ഫലം ഇവിടെ അണിനിരത്തും. ഇതോടൊപ്പം കലാപ്രകടനങ്ങളുമുണ്ടാകും.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.വി.കെ.അനുരാധ, സുരേഷ് കുമാർ, വി.ദേവദാസൻ, പി.ജി.കനകദാസ്, ഡോ.റെജി, ഡോ.സോജൻ ജോസ്, രാമഭദ്രൻ, ഡോ.മനു ചക്രവർത്തി പങ്കെടുത്തു.