തെരുവ് നായയെ കണ്ട് വെട്ടിച്ച ബസ് അപകടത്തിൽപ്പെട്ടു

Sunday 29 January 2023 12:51 AM IST
വാടാനാംകുറുശ്ശിയിൽ തെരുവ് നായയെ കണ്ട് വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്കിറങ്ങിയപ്പോൾ.

ഷൊർണൂർ: തെരുവ് നായയെ കണ്ട് വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. പട്ടാമ്പി- ഷൊർണൂർ റൂട്ടിലോടുന്ന ബസാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ വാടാനാംകുറുശ്ശിയിൽ അപകടത്തിൽപ്പെട്ടത്. ബസ് റോഡരികിലേക്ക് നിയന്ത്രണം വിട്ടിറങ്ങിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Advertisement
Advertisement