ബിസിനസ് മാൻ ഒഫ് ദി ഇയർ അവാർഡ് ഗോകുലം ഗോപാലന്
Sunday 29 January 2023 2:34 AM IST
കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ (എസ്.എഫ്.ബി.എസ്.കെ) ബിസിനസ് മാൻ ഒഫ് ദി ഇയർ അവാർഡ് ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലന്. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, പ്രമുഖ ബാങ്കുകളുടെ എം.ഡിമാർ, സി.ഇ.ഒമാർ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ സാമ്പത്തികമേഖലയ്ക്ക് സംഭാവന നൽകുന്ന വ്യക്തികളെയാണ് ബിസിനസ് മാൻ ഒഫ് ദി ഇയർ ആയി തിരഞ്ഞെടുക്കുന്നത്. ക്ലബ് പ്രസിഡന്റ് വി.നന്ദകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.