പ്രായപൂർത്തിയെത്തിയ മകൾക്ക് പിതാവിൽ നിന്ന് ജീവനാംശം അവകാശപ്പെടാനാവില്ല

Sunday 29 January 2023 12:00 AM IST

കൊച്ചി: പ്രായപൂർത്തിയെത്തിയ അവിവാഹിതയായ മകൾക്ക് ജീവിതച്ചെലവിന് മാർഗമില്ലെന്ന പേരിൽ പിതാവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. അല്ലെങ്കിൽ മകൾ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നു തെളിയിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ഭാര്യക്കും മകൾക്കും ജീവനാംശം നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്.

പരാതി ഫയൽ ചെയ്ത 2016 ജൂലായ് മുതൽ ഭാര്യയ്ക്ക് പ്രതിമാസം 10,000 രൂപയും മകൾക്ക് 8,000 രൂപയും ജീവനാംശം നൽകാനാണ് കുടുംബകോടതി ഉത്തരവിട്ടത്. ഭാര്യക്ക് 10,000 രൂപ നൽകണമെന്ന ഉത്തരവു ശരിവച്ച ഹൈക്കോടതി, മകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 (1) പ്രകാരം പ്രായപൂർത്തിയാകുന്നതുവരെ ജീവനാംശം നൽകിയാൽ മതിയെന്ന് വ്യക്തമാക്കി. 2017ൽ മകൾക്ക് പ്രായപൂർത്തിയായെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് അനുസരിച്ചു ഹിന്ദുവായ മകൾക്ക് വിവാഹം കഴിയുന്നതുവരെ പിതാവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെങ്കിലും ജീവിതച്ചെലവു സ്വയം വഹിക്കാൻ കഴിയില്ലെന്നു തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക വൈകല്യമോ മാനസിക ദൗർബല്യമോ പരിക്കോ നിമിത്തം ജീവിതച്ചെലവു കണ്ടെത്താനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഇതിനർഹതയുള്ളൂ. അത്തരം സാഹചര്യങ്ങളിൽ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരമാണ് അപേക്ഷ നൽകേണ്ടതെന്നും ഹൈക്കോടതി വിശദീകരിച്ചു.

ജ​ഡ്‌​ജി​യെ​ ​വി​ര​ട്ടി​ ​ന​ട​പ​ടി​ ​അ​നു​കൂ​ല​മാ​ക്കാൻ
നോ​ക്കേ​ണ്ടെ​ന്ന് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​താ​ക്കീ​ത്

കൊ​ച്ചി​:​ ​കു​ടും​ബ​കോ​ട​തി​ ​ജ​ഡ്‌​ജി​ക്കെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​വി​വാ​ഹ​മോ​ച​ന​ ​ഹ​ർ​ജി​ ​മ​റ്റൊ​രു​ ​കോ​ട​തി​യി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​യു​വ​തി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​ത്തോ​ടെ​ ​ത​ള്ളി.​ ​ജ​ഡ്‌​ജി​മാ​രെ​ ​വി​ര​ട്ടി​യും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യും​ ​കേ​സ് ​ന​ട​പ​ടി​ ​ത​നി​ക്ക​നു​കൂ​ല​മാ​ക്കാ​മെ​ന്ന് ​ക​രു​ത​രു​തെ​ന്ന് ​ഹ​ർ​ജി​ക്കാ​രി​ക്ക് ​താ​ക്കീ​തും​ ​ന​ൽ​കി.
ഇ​രി​ങ്ങാ​ല​ക്കു​ട​ ​കു​ടും​ബ​കോ​ട​തി​യി​ൽ​ ​ത​നി​ക്കെ​തി​രെ​ ​ഭ​ർ​ത്താ​വ് ​ന​ൽ​കി​യ​ ​വി​വാ​ഹ​മോ​ച​ന​ ​ഹ​ർ​ജി​ ​എ​റ​ണാ​കു​ളം​ ​കു​ടും​ബ​കോ​ട​തി​യി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ഇ​വ​ർ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​ജ​ഡ്‌​ജി​ ​പ​ക്ഷ​പാ​ത​പ​ര​മാ​യി​ ​പെ​രു​മാ​റു​ന്നെ​ന്നും​ ​ത​നി​ക്കെ​തി​രെ​ ​ഉ​ത്ത​ര​വു​ക​ളു​ടെ​ ​ഒ​രു​ ​നി​ര​ത​ന്നെ​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ഭി​ഭാ​ഷ​ക​ ​കൂ​ടി​യാ​യ​ ​ഹ​ർ​ജി​ക്കാ​രി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ആ​രോ​പി​ച്ചി​രു​ന്നു.​ ​വ​സ്തു​ത​ക​ൾ​ ​പ​രി​ശോ​ധി​ച്ച​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സ് ​വാ​ദ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ​ക​ണ്ടെ​ത്തി​ ​ത​ള്ളി.
ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ​ ​ക​ഴ​മ്പി​ല്ലാ​ത്ത​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ ​സ്വ​ഭാ​വം​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​ഹ​ർ​ജി​ക്കാ​രി​ക്ക് ​തെ​റ്റാ​യ​ ​ഉ​പ​ദേ​ശം​ ​ല​ഭി​ച്ച​തി​നാ​ലാ​ണ് ​ഈ​ ​ന​ട​പ​ടി​യെ​ന്ന് ​മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ൽ​ ​പി​ഴ​ ​ചു​മ​ത്തു​ന്നി​ല്ല.​ ​ജ​ഡ്ജി​മാ​രെ​ ​പ​രി​ഹ​സി​ക്കു​ന്ന​തും​ ​അ​വ​ർ​ക്കെ​തി​രെ​ ​ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​തും​ ​ചി​ല​രു​ടെ​ ​ഹോ​ബി​യാ​ണെ​ന്നും​ ​കോ​ട​തി​യെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ ​അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.

ത്രീ​സ്റ്റാ​ർ​ ​പ​ദ​വി​ക്ക് ​കൈ​ക്കൂ​ലി:
ഇ​ന്ത്യ​ ​ടൂ​റി​സം​ ​മുൻ
ഓ​ഫീ​സ​ർ​ക്ക് ​ത​ട​വും​ ​പി​ഴ​യും

കൊ​ച്ചി​:​ ​ഹോ​ട്ട​ലു​ക​ൾ​ക്ക് ​ത്രീ​ ​സ്റ്റാ​ർ​ ​പ​ദ​വി​ക്കാ​യി​ ​അ​നു​കൂ​ല​ ​റി​പ്പോ​ർ​ട്ടു​ ​ന​ൽ​കാ​ൻ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​ ​ഇ​ന്ത്യ​ ​ടൂ​റി​സ​ത്തി​ന്റെ​ ​കൊ​ച്ചി​യി​ലെ​ ​മു​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​കെ.​എ​സ്.​ ​സാ​ബു​വി​ന് ​എ​റ​ണാ​കു​ളം​ ​സി.​ബി.​ഐ​ ​കോ​ട​തി​ ​മൂ​ന്നു​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ ​മൂ​ന്നു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.
ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​ഇ​ന്ത്യാ​ ​ടൂ​റി​സം​ ​മു​ൻ​ ​അ​സി​സ്‌​റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​വേ​ൽ​മു​രു​ക​നെ​ ​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ ​ക​ണ്ട് ​വെ​റു​തേ​ ​വി​ട്ടു.​ ​മ​റ്റു​ ​പ്ര​തി​ക​ളാ​യ​ ​ക​ണ്ണൂ​രി​ലെ​ ​ഹോ​ട്ട​ൽ​ ​വി​ന്റേ​ജ് ​റ​സി​ഡ​ൻ​സി​ ​മാ​നേ​ജിം​ഗ് ​പാ​ർ​ട്‌​ണ​ർ​ ​എ​ൻ.​കെ.​ ​നി​കേ​ഷ് ​കു​മാ​ർ,​ ​ലി​ൻ​ഡാ​സ് ​റെ​സി​ഡ​ൻ​സി​ ​മാ​നേ​ജിം​ഗ് ​പാ​ർ​ട്‌​ണ​ർ​ ​ജ​യിം​സ് ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ക്ക് ​ഒ​രു​ ​വ​ർ​ഷം​ ​വീ​തം​ ​ക​ഠി​ന​ ​ത​ട​വും​ 50,000​ ​രൂ​പ​ ​വീ​തം​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​മ​ല​പ്പു​റം​ ​കോ​ട്ട​യ്ക്ക​ലി​ലെ​ ​കോ​ണി​ഷേ​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​പ്രൈ​വ​റ്റ് ​ലി,​ ​ത​ല​ശേ​രി​യി​ലെ​ ​പേ​ൾ​ ​വ്യൂ​ ​റീ​ജ​ൻ​സി,​ ​ക​ണ്ണൂ​രി​ലെ​ ​കെ.​കെ​ ​ലെ​ഷ​ർ​സ് ​ആ​ൻ​ഡ് ​ടൂ​റി​സം​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് ​ലി​ ​എ​ന്നീ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ക്ക് ​കോ​ട​തി​ 55,000​ ​രൂ​പ​ ​പി​ഴ​യും​ ​ചു​മ​ത്തി.
ഹോ​ട്ട​ലു​ക​ൾ​ക്ക് ​ത്രീ​സ്റ്റാ​ർ​ ​ക്ളാ​സി​ഫി​ക്കേ​ഷ​ൻ​ ​ന​ൽ​കാ​നാ​യി​ ​വേ​ൽ​മു​രു​ക​നും​ ​സാ​ബു​വും​ 2011​ ​സെ​പ്തം​ബ​റി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്നും​ ​ഇ​തി​ലൂ​ടെ​ ​അ​ന്യാ​യ​മാ​യ​ ​നേ​ട്ടം​ ​ഉ​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് ​കേ​സ്.​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ശേ​ഷം​ ​ഹോ​ട്ട​ൽ​ ​പ്ര​തി​നി​ധി​ക​ളോ​ട് ​രേ​ഖ​ക​ളു​മാ​യി​ ​കൊ​ച്ചി​ ​വെ​ല്ലിം​ഗ്‌​ട​ൺ​ ​ഐ​ല​ൻ​ഡി​ലെ​ ​ഓ​ഫീ​സി​ലെ​ത്താ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​വ​രോ​ടു​ ​പ​ണ​വും​ ​മ​റ്റു​ ​സാ​ധ​ന​ങ്ങ​ളും​ ​വാ​ങ്ങി​യെ​ന്നാ​ണ് ​കേ​സ്.
2011​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​നു​ ​സി.​ബി.​ഐ​ ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​സാ​ബു​വി​ൽ​ ​നി​ന്ന് ​ക​ണ​ക്കി​ൽ​ ​പെ​ടാ​ത്ത​ 4.72​ ​ല​ക്ഷം​ ​രൂ​പ​യും​ ​നി​ര​വ​ധി​ ​സ​മ്മാ​ന​ങ്ങ​ളും​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​ ​മ​ദ്യ​വും​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Advertisement
Advertisement