കേരള സർവകലാശാല പരീക്ഷാഫലം

Sunday 29 January 2023 12:41 AM IST

രണ്ടാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവ​റ്റ് രജിസ്‌ട്രേഷൻ - റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്​റ്റർ പഞ്ചവത്സരം, ആറാം സെമസ്​റ്റർ ത്രിവത്സരം എൽ എൽ.ബി മേഴ്സിചാൻസ് (2011 - 12 അഡ്മിഷന് മുൻപുള്ളത്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.സി.എ (2020 സ്‌കീം, 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബികോം (ആന്വൽ സ്‌കീം), ഇംഗ്ലീഷ്, അഡിഷണൽ ലാംഗ്വേജ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് /കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്. ബി.എ /ബി.എസ്‌സി /ബികോം (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഫെബ്രുവരി 3 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ബി.ടെക് (2020 സ്‌കീം, റഗുലർ - 2020 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം - റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ), വാചാ പരീക്ഷ 30, 31 ഫെബ്രുവരി 1, 2 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രം സെമിനാർ ഹാളിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ), ഡിസംബർ 2022 സുവോളജി (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 30 ന് ആലപ്പുഴ സനാതനധർമ്മ കോളേജ്, ചെമ്പഴന്തി ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിൽ വച്ച് നടത്തും.

ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ ബികോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി റഗുലർ,സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 2 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 6 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം.

ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി മേഴ്സിചാൻസ് (2011 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 7 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 10 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ റഗുലർ ബി.ടെക്. (2008 സ്‌കീം) കോഴ്സ്‌ കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് ആറാം സെമസ്​റ്ററിന്റെ, ജനുവരി 2023 (2008 സ്‌കീം) പരീക്ഷാ രജിസ്‌ട്രേഷൻ 30 ന് ആരംഭിക്കും. പിഴകൂടാതെ ഫെബ്രുവരി 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റർ ബി.എ. (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി 30 മുതൽ ഫെബ്രുവരി 8 വരെ പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ അഞ്ച്) ഹാജരാകണം.