ആരോഗ്യ സർവകലാശാല ബിരുദദാനച്ചടങ്ങ് 31ന്

Sunday 29 January 2023 12:53 AM IST

തൃശൂർ: ആരോഗ്യ സർവകലാശാലയുടെ 16-ാമത് ബിരുദദാനച്ചടങ്ങ് 31ന് രാവിലെ 11.30ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, ഡെന്റൽ, നഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ വിഭാഗങ്ങളിൽ നിന്ന് 16,298 വിദ്യാർത്ഥികൾക്ക് ബിരുദ, ബിരുദാനന്തരബിരുദം ലഭിക്കും. ഡോ.ജയറാംപണിക്കർ എൻഡോവ്‌മെന്റ് അവാർഡ് വിതരണം, ബിരുദ കോഴ്‌സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള കാഷ് അവാർഡും ഫലകവും വിതരണം എന്നിവയുമുണ്ടാകും.

Advertisement
Advertisement