ഭിന്നശേഷി കുട്ടികളുടെ കലോത്സവം

Sunday 29 January 2023 12:59 AM IST
ഭിന്നശേഷി കുട്ടികൾക്കായി റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ സംഘടിപ്പിച്ച കലോത്സവം ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ ഉദ്ഘാടനം ചെയ്യുന്നു. മാത്യു സി. ജോർജ്, രഘുരാമചന്ദ്രൻ, ആൻ മാത്യു, മീര രാജ്‌മോഹൻ, അൽജിയേഴ്‌സ് ഖാലിദ്, ഫാ. ജേക്കബ് ബൈജു ബെൻ, ഡോ. സോണി ജോർജ്, സൈലേഷ് മോഹൻ എന്നിവർ സമീപം

കൊച്ചി: റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച 'ഭാവന 2023' കലോത്സവം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഇന്റർനാഷണൽ പ്രസിഡന്റ് മാത്യു സി. ജോർജ്, ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി അൽജിയേഴ്‌സ് ഖാലിദ്, അസിസ്റ്റന്റ് ഗവർണർ രഘുരാമചന്ദ്രൻ, അസീസി വിദ്യാനികേതൻ സ്‌കൂൾ ഡയറക്ടർ ഫാ. ജേക്കബ് ബൈജു ബെൻ, ഡോ. സോണി ജോർജ്, സൈലേഷ് മോഹൻ എന്നിവർ സംസാരിച്ചു. ഏഴാമത് ഭാവന പുരസ്‌കാരം സംരംഭക ഗീത സലീഷിന് സമ്മാനിച്ചു. കലോത്സവത്തിൽ 50 സ്‌കൂളുകളിൽ നിന്ന് 1,850 വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisement
Advertisement