വായനശാലയിൽ ചരിത്ര സദസ്
Sunday 29 January 2023 12:59 AM IST
ചോറ്റാനിക്കര: കണയന്നൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ചരിത്ര സദസ് സംഘടിപ്പിച്ചു. സദസ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി.ആർ. വിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.ഗോവിന്ദൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ്, പഞ്ചായത്ത് അംഗം ലേഖ പ്രകാശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഇ.എം. പാപ്പച്ചൻ, അബ്രഹാം പി.ജോസഫ്, വായനശാലാ കമ്മിറ്റി അംഗം എ.എസ്. ശ്രീകുമാർ, വായനശാല ജോ.സെക്രട്ടറി ലീബ ഗിരീഷ്,
ഡോ. അരുൺ വർഗീസ്, എം.എൻ. ശശീന്ദ്രൻ, മാത്യു ചെറിയാൻ, എം.കെ.കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.