പെൻഷൻ പുന:സ്ഥാപിക്കണം: എ.കെ.ടി.എ
Sunday 29 January 2023 12:58 AM IST
കൊച്ചി: ഇരട്ടപെൻഷന്റെ പേരിൽ തടഞ്ഞുവച്ച വിധവ, വികലാംഗ പെൻഷനുകൾ പുന:സ്ഥാപിക്കണമെന്നും പ്രസവാനുകൂല്യം ഒരുമിച്ചുനൽകാൻ നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ എറണാകുളം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എസ്. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം. രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി ലീല ജോസ് റിപ്പോർട്ടും ട്രഷറർ ഹെൽമിയ ജോസ് കണക്കും അവതരിപ്പിച്ചു. നേതാക്കളായ കെ.എ.ബാബു, മിനി മാർട്ടിൻ, റസാഖ്, ബിന്ദു ഷാജി, ജോസ് തോട്ടപ്പള്ളി, എം.ജി.ജോസഫ് എന്നിവർ സംസാരിച്ചു.