ചിന്തയുടെ ഡോക്ടറേറ്റ് തിരിച്ചുവാങ്ങണം: ജെബി

Sunday 29 January 2023 1:06 AM IST

കൊച്ചി: അബദ്ധപഞ്ചാംഗമായ പ്രബന്ധം എഴുതിയ ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് തിരിച്ചുവാങ്ങണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി ആവശ്യപ്പെട്ടു. ചിന്തയുടെ പ്രബന്ധത്തിന് മേൽനോട്ടം വഹിച്ച മുൻ പി.വി.സി ഡോ.പി.പി. അജയകുമാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണം. വൈലോപ്പിള്ളിയെയും ചങ്ങമ്പുഴയെയും തിരിച്ചറിയാൻ കഴിയാത്ത ചിന്തയ്ക്ക് എങ്ങനെ ഡോക്ടറേറ്റ് ലഭിച്ചെന്ന് അന്വേഷിക്കണം. പ്രബന്ധം സമ്പൂർണമായ പരിശോധനയ്ക്ക് വിധേയമാക്കണം. തെറ്റെഴുതി ഡോക്ടറേറ്റ് സ്വന്തമാക്കുകയും കള്ളം പറഞ്ഞ് കുടിശിക ശമ്പളം നേടുകയും ചെയ്ത ചിന്ത യുവജനങ്ങൾക്ക് അപമാനമാണെന്നും ജെബി മേത്തർ പ്രസ്താവനയിൽ പറഞ്ഞു.