ബീയാർ പ്രസാദ് അനുസ്‍മരണം നാളെ
Sunday 29 January 2023 1:07 AM IST
കൊച്ചി: മൺമറഞ്ഞ കവിയും പ്രഭാഷകനും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അനുസ്‍മരണം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നാളെ വൈകിട്ട് 6 മണിക്ക് നടക്കും. കൊച്ചിൻ ദർബാറിന്റെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ പാർക്ക് സാംസ്കാരിക കേന്ദ്രവും യൂണിലൂമിനയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്മൃതി സന്ധ്യയിൽ സംവിധായകൻ സിബി മലയിൽ, സഫാരി ചാനൽ എം.ഡിയും യാത്രികനുമായ സന്തോഷ് ജോർജ് കുളങ്ങര, ഫ്‌ളവേഴ്സ് ചാനൽ എം.ഡി ആർ. ശ്രീകണ്ഠൻ നായർ, സംഗീത സംവിധായകൻ അൽഫോൺസ്, സനൽ പോറ്റി, പി പ്രകാശ്, ടി.ജി.രവികുമാർ, കൊച്ചിൻ ദർബാറിന്റെ സാരഥികൾ തുടങ്ങിയവർ ബീയാറിന്റെ കുടുംബത്തോടൊപ്പം ഓർമ്മകൾ പങ്കുവയ്ക്കും. ബീയാറിന്റെ പാട്ടുകൾ കോർത്തിണക്കിയുള്ള സ്‌മൃതിഗീതങ്ങളുമുണ്ടാകും.