പെൻഷൻ, ഡി. എ കുടിശിക ബഡ്‌ജറ്റിൽ നൽകിയേക്കും

Sunday 29 January 2023 12:00 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കുമുള്ള നാല് ഗഡു ക്ഷാമബത്ത

കുടിശികയും പെൻഷൻ പരിഷ്ക്കരണ കുടിശികയുടെ രണ്ടുഗഡുക്കളും ബഡ്‌ജറ്റിൽ അനുവദിച്ചേക്കും.

2022 ജൂലായിൽ ക്ഷാമബത്ത 4 ശതമാനം കൂട്ടിയതോടെ കേന്ദ്ര ഡി.എ 34ൽ നിന്ന് 38 ശതമാനമായി. ഇതോടെയാണ് നാലുഗഡു ക്ഷാമബത്ത കുടിശികയായത്. നിലവിൽ 7ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. ഇത് 2020 ജൂലായിലെ നിരക്കാണ്. 2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ് എന്നീ ഗഡുക്കളാണ് ലഭിക്കാനുള്ളത്. ഇത് പതിനൊന്ന് ശതമാനം വരും. നിലവിലെ ഡി.എ.യുടെ തന്നെ രണ്ടു ഗഡുവും കിട്ടാനുണ്ട്.പെൻഷൻ പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി നൽകാനാണ് രണ്ടുവർഷം മുമ്പ് ശമ്പള - പെൻഷൻ പരിഷ്ക്കരണ സമയത്ത് സർക്കാർ തീരുമാനിച്ചിരുന്നത്. രണ്ട് ഗഡുക്കളെ നൽകിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നൽകുമെന്നായിരുന്നു ഉറപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു ഈ സാമ്പത്തിക വർഷത്തേക്കും (2022–23), നാലാം ഗഡു അടുത്ത സാമ്പത്തിക വർഷത്തേക്കും (2023–24) മാറ്റിവച്ചു. പക്ഷെ നൽകിയില്ല.

അതേസമയം,​ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് രണ്ടാഴ്ചമുമ്പ് പിൻവലിച്ചു. നടപ്പ് വർഷത്തെ ലീവ് ഏപ്രിലിൽ സറണ്ടർ ചെയ്ത് പണം കൈപ്പറ്റാം. ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണിത്. മുൻ വർഷത്തെ ലീവ് സറണ്ടർ മാർച്ച് 20ന് ശേഷം പ്രാബല്യത്തിൽ വരും വിധം പി.എഫിൽ ലയിപ്പിക്കും. നാലു വർഷത്തിന് ശേഷം പിൻവലിക്കാമെന്ന വ്യവസ്ഥയോടെയാണ് അത് അനുവദിച്ചത്.

2000​കോ​ടി​രൂ​പ​ ​ക​ട​മെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ശ​മ്പ​ളം,​പെ​ൻ​ഷ​ൻ,​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​ചെ​ല​വു​ക​ൾ​ക്കാ​യി​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​ചൊ​വ്വാ​ഴ്ച​ 2000​കോ​ടി​രൂ​പ​ ​കൂ​ടി​ ​വാ​യ്പ​യെ​ടു​ക്കും.​ ​ഇ​തോ​ടെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​നി​യ​ന്ത്ര​ണ​മ​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്തി​ന് ​ഡി​സം​ബ​ർ​ ​വ​രെ​ ​എ​ടു​ക്കാ​മാ​യി​രു​ന്ന​ ​വാ​യ്പാ​പ​രി​ധി​ ​തീ​ർ​ന്നു.​സം​സ്ഥാ​ന​ത്തെ​ ​ഉ​ത്പാ​ദ​ന​ത്തി​ന്റെ​ ​മൂ​ന്ന് ​ശ​ത​മാ​ന​മാ​ണ് ​വാ​യ്പാ​പ​രി​ധി.​പ​ത്തു​ല​ക്ഷം​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​യാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​ഉ​ത്പാ​ദ​നം.​ഇ​തു​പ്ര​കാ​രം​ 32000​കോ​ടി​രൂ​പ​ ​വാ​യ്പ​യെ​ടു​ക്കാ​നാ​കും.​കൂ​ടാ​തെ​ ​വൈ​ദ്യു​തി​മേ​ഖ​ല​യി​ൽ​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ച്ച് 0.5​%​കൂ​ടി​ന​ൽ​കും.​ഇ​തു​കൂ​ടി​ ​ചേ​ർ​ത്താ​ൽ​ 6000​കോ​ടി​കൂ​ടി​ ​ല​ഭി​ക്കും.​മൊ​ത്തം​ 38000​കോ​ടി​രൂ​പ​വ​രെ​ ​വാ​യ്പ​യെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞേ​ക്കും.​ ​ഡി​സം​ബ​ർ​ ​വ​രെ​ 21756​കോ​ടി​രൂ​പ​യു​ടെ​ ​വാ​യ്പാ​നു​മ​തി​യാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ത്.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​മാ​ർ​ച്ച് ​വ​രെ​യു​ള്ള​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ശേ​ഷി​ക്കു​ന്ന​ 17000​കോ​ടി​യോ​ളം​രൂ​പ​യു​ടെ​ ​വാ​യ്പ​യും​ ​എ​ടു​ക്കാ​നാ​കും.

സ​ർ​ക്കാ​ർ​ ​ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണം​:​ ​കെ.​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട് ​:​ ​സം​സ്ഥാ​നം​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ത​ക​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ധ​വ​ള​പ​ത്രം​ ​ഇ​റ​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ജീ​വി​തം​ ​ദുഃ​സ​ഹ​മാ​വു​മ്പോ​ഴും​ ​സ​ർ​ക്കാ​ർ​ ​ധൂ​ർ​ത്ത് ​തു​ട​രു​ക​യാ​ണ്.​ ​ചി​ന്താ​ ​ജെ​റോ​മി​ന് ​കു​ടി​ശി​ക​യാ​യി​ ​ല​ക്ഷ​ങ്ങ​ൾ​ ​കൊ​ടു​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​അ​ടു​ത്ത​ ​മാ​സം​ ​ഒ​ന്നാം​ ​തീ​യ​തി​ ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​കൂ​ട്ടി​ ​ജ​ന​ങ്ങ​ളു​ടെ​ ​ന​ടു​വൊ​ടി​ക്കാ​നാ​ണ് ​ശ്ര​മം.​ ​ലോ​ട്ട​റി​യും​ ​മ​ദ്യ​വു​മ​ല്ലാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​മ​റ്റ് ​വ​രു​മാ​ന​ ​മാ​ർ​ഗ​മി​ല്ല.​ ​സി.​പി.​എ​മ്മി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കെ.​വി.​തോ​മ​സി​നെ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​യ​മി​ച്ച​ത്.​ ​കു​ത്ത​ക​ക്കാ​രു​ടെ​ ​നി​കു​തി​ ​പി​രി​ക്കാ​തെ​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​പി​ഴി​യു​ക​യാ​ണ്.​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ക്കും​ ​വൈ​ദ്യു​തി​ക്കും​ ​വെ​ള്ള​ത്തി​നും​ ​വി​ല​ ​കൂ​ട്ടി​ ​പൊ​തു​ജ​ന​ങ്ങ​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​സാ​മ്പ​ത്തി​ക​ ​ക്രി​മി​ന​ലു​ക​ളെ​ ​സം​ര​ക്ഷി​ക്കു​ക​യാ​ണ്.​ ​വി​ല​ക്ക​യ​റ്റം​ ​ത​ട​യാ​ൻ​ ​സ​ർ​ക്കാ​ർ​ ​വി​പ​ണി​യി​ൽ​ ​ഇ​ട​പെ​ടു​ന്നി​ല്ല. കേ​ര​ളീ​യ​ർ​ ​പ​ട്ടി​ണി​യി​ലാ​വാ​ത്ത​ത് ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ത് ​കൊ​ണ്ടാ​ണ്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കേ​ന്ദ്ര​ ​വി​ഹി​തം​ ​കേ​ര​ള​ത്തി​ന് ​ല​ഭി​ച്ച​ത് ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.​ 69,000​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​കേ​ര​ള​ത്തി​ന് ​ന​ൽ​കി​യ​ത്.​ ​കോ​ൺ​ഗ്ര​സ് ​ഭ​ര​ണ​കാ​ല​ത്ത് ​കേ​ന്ദ്രം​ ​പ്ര​തി​പ​ക്ഷ​ ​സ​ർ​ക്കാ​രു​ക​ളോ​ട് ​കാ​ണി​ക്കു​ന്ന​ ​സ​മീ​പ​ന​മ​ല്ല​ ​ബി.​ജെ.​പി​ക്കു​ള്ള​തെ​ന്നും​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

ധൂ​ർ​ത്തി​ന്റെ​ ​നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​ക്കെ​ന്ന് ​ധ​വ​ള​പ​ത്രം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ ​ചെ​ല​വി​നും​ ​ധൂ​ർ​ത്തി​നും​ ​നേ​തൃ​ത്വം​ ​കൊ​ടു​ക്കു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ​യു.​ഡി.​എ​ഫ് ​ധ​വ​ള​പ​ത്ര​ത്തി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.​ ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണ​മാ​യ​ ​അ​ഴി​മ​തി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​ട്രാ​ൻ​സ് ​ഗ്ര​ഡ് ​പ​ദ്ധ​തി​യും​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​പി.​പി.​ഇ​ ​കി​റ്റ് ​ഇ​ട​പാ​ടും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡ​ൽ​ഹി​യി​ലെ​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​ ​മു​ൻ​ ​എം.​പി​ ​സ​മ്പ​ത്തി​ന്റെ​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​(20​ ​മാ​സം​)​ 7.26​ ​കോ​ടി​ ​ചെ​ല​വ​ഴി​ച്ച​തും​ ​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​നി​യ​മോ​പ​ദേ​ശ​ത്തി​ന് 45.9​ ​ല​ക്ഷം​ ​ന​ൽ​കി​യ​തും​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

കേ​ര​ളം​ ​നി​കു​തി വെ​ട്ടി​പ്പു​കാ​രു​ടെ പ​റു​ദീ​സ​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ളം​ ​നി​കു​തി​ ​വെ​ട്ടി​പ്പു​കാ​രു​ടെ​ ​പ​റു​ദീ​സ​യാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്തും​ ​ക​ള്ള​ക്ക​ട​ത്തു​മാ​ണ് ​വ്യാ​പ​ക​മാ​യി​ ​ന​ട​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ശ​ദ​മാ​ക്കി.​ ​യു.​ഡി.​എ​ഫി​ന്റെ​ ​ധ​വ​ള​പ​ത്രം​ ​'​ക​ട്ട​പ്പു​റ​ത്തെ​ ​കേ​ര​ളം​"​ ​ക​ന്റോ​ൺ​മെ​ന്റ് ​ഹൗ​സി​ൽ​ ​പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു​ ​സ​തീ​ശ​ൻ. ഒ​രു​ ​മോ​ദി​യ​ൻ​ ​ത​ന്ത്ര​മാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്ന് ​ധ​വ​ള​പ​ത്രം​ ​ത​യ്യാ​റാ​ക്കി​യ​ ​സ​മി​തി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സി.​പി.​ ​ജോ​ൺ​ ​പ​റ​ഞ്ഞു.​ ​ജി.​എ​സ്.​ടി​യി​ൽ​ ​നി​കു​തി​ ​പി​രി​ക്കാ​തി​രി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​വെ​ട്ടി​പ്പ് ​പി​ടി​ക്കാ​നു​ള്ള​ ​ഒ​രു​ ​സം​വി​ധാ​ന​വു​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ഹ​സ്സ​ൻ,​ ​നേ​താ​ക്ക​ളാ​യ​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ,​ ​കെ.​എ​സ്.​ ​ശ​ബ​രീ​നാ​ഥ​ൻ,​ ​ജോ​യി​ ​എ​ബ്രാ​ഹം​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.