പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ്

Sunday 29 January 2023 12:17 AM IST

കൊച്ചി: പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിന് ഇത്തവണ കൊച്ചി വേദിയാകും. പ്രൊഫഷണൽ വിദ്യാർത്ഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങൾ പങ്കുവെയ്ക്കാൻ വേദിയൊരുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നതാണ് സമ്മിറ്റ്. ഫെബ്രുവരി 11ന് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ലയാണ് മുഖ്യാതിഥി.

14 എൻജിനിയറിംഗ് ശാഖകളിലെ 2000 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ഉന്നതവിദ്യാഭാസ വകുപ്പ് മന്ത്രി ആർ.ബിന്ദു അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസിന് നൽകി നിർവഹിച്ചു.