ജി.എക്സ് കേരള 23: സൈക്കിൾ റാലി ഇന്ന്
Sunday 29 January 2023 12:21 AM IST
കൊച്ചി: മാലിന്യ സംസ്കരണം നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവായ 'ജി.എക്സ് കേരള 23' ന്റെ മുന്നോടിയായി ഇന്ന് സൈക്കിൾ റാലി നടത്തും. രാവിലെ ഏഴിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാളിൽ നിന്ന് മറൈൻഡ്രൈവ് വരെയാണ് റാലി.
ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് സംഘടിപ്പിക്കുന്നത്.