ഭൂമി തരംമാറ്റം: സാധാരണക്കാർ വലയുന്നു
Sunday 29 January 2023 12:22 AM IST
കൊച്ചി: ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ അപേക്ഷകളിൽ തീർത്തുകൽപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷൻ ഓഫീസിൽ മാത്രം പന്ത്രണ്ടായിരം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ആർ.ഡി.ഒ ഉൾപ്പെടെ അവിടെയില്ല. ഓൺലൈൻ അപേക്ഷകൾ പരിഗണിക്കുന്നില്ല. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ജിസൺ ജോർജ്, ടോമി പാലമല, ജോമി തെക്കേക്കര, ചന്ദ്രശേഖരൻ നായർ, സി.കെ. സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, വർഗീസ് കോഴിക്കര, ടി.സി. സണ്ണി, ടി.എം. നജീബ്, ജേക്കബ് കളപറമ്പത്ത്, സന്തോഷ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.