ചിന്താജെറോമിന്റെ ഗവേഷണ ബിരുദം റദ്ദ്ചെയ്യണം: യുവമോർച്ച

Sunday 29 January 2023 12:00 AM IST

തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേരള സർവകലാശാല ഗവേഷണ ബിരുദം റദ്ദ് ചെയ്യണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽകൃഷ്ണൻ ആവശ്യപ്പെട്ടു. ഗവേഷണ വിഷയത്തെപ്പറ്റിയും മലയാള സാഹിത്യത്തെപ്പറ്റിയും പ്രാഥമികജ്ഞാനം പോലും ചിന്തയ്ക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ചിന്തയുടെ ഗൈഡ്, പ്രബന്ധം പരിശോധിച്ചവർ ഉൾപ്പെടെയുള്ളവരോട് സർവകലാശാല വിശദീകരണം തേടണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യശോഷണത്തിന്റെ തെളിവാണ് ഈ പ്രബന്ധം. കേരളത്തിലെ സർവകലാശാലകളിലെ ഇടത് നേതാക്കളുടെ മിക്ക ഗവേഷണങ്ങളും തട്ടിക്കൂട്ടാണ് എന്ന് തെളിയിക്കുന്നതാണ് ഇതെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

2021ൽ ചിന്തജെറോം ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റിനായി സമർപ്പിച്ച പ്രബന്ധത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളി എഴുതിയതാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈലോപ്പിള്ളി എന്ന പേരും തെറ്റിച്ച് വൈലോപ്പള്ളി എന്നാണ് എഴുതിയിരിക്കുന്നത്.

ചി​ന്ത​ ​ജ​റോം രാ​ജി​വെ​ക്ക​ണം: എ.​ബി.​വി.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ചി​ന്ത​ ​ജെ​റോം​ ​സ​മ​ർ​പ്പി​ച്ച​ ​വി​വാ​ദ​പ്ര​ബ​ന്ധം​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​പ​ദ​വി​ ​രാ​ജി​വ​ക്ക​ണ​മെ​ന്നും​ ​എ.​ബി.​വി.​പി.​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​ഇ.​യു.​ഈ​ശ്വ​ർ​പ്ര​സാ​ദ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ര​ള​ത്തി​ലെ​ ​യു​വ​ത്വം​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​പോ​ലെ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളോ​ട് ​പൊ​രു​തു​മ്പോ​ൾ​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത് ​ചി​ന്ത​ ​വെ​റും​ ​നോ​ക്കു​കു​ത്തി​യാ​യി​ ​ഇ​രി​ക്കു​ക​യാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.​ ​ശ​മ്പ​ളം​ ​ചോ​ദി​ച്ചു​ ​വാ​ങ്ങു​വാ​നും​ ​പ്ര​സം​ഗി​ക്കാ​നും​ ​മാ​ത്രം​ ​ഇ​ങ്ങ​നെ​യൊ​രു​ ​അ​ദ്ധ്യ​ക്ഷ​യെ​ ​കേ​ര​ള​ ​യു​വ​ത്വം​ ​ചു​മ​ക്കേ​ണ്ട​തി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ​ ​നി​ല​വാ​ര​ത്ത​ക​ർ​ച്ച​ ​തു​റ​ന്നു​ ​കാ​ട്ടു​ന്ന​താ​ണ് ​വാ​ഴ​ക്കു​ല​ ​ബൈ​ ​വൈ​ലോ​പ്പി​ള്ളി​ ​എ​ന്നാ​ണ് ​ചി​ന്ത​യു​ടെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധ​ത്തി​ലെ​ ​ആ​ദ്യ​ ​അ​ദ്ധ്യ​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​ഡോ​ക്ട​റേ​റ്റ് ​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​കേ​ര​ള​ത്തി​ൽ​ ​ഏ​ത് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ല​ഭി​ക്കും​ ​എ​ന്ന​തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ​ഇൗ​ശ്വ​ർ​പ്ര​സാ​ദ് ​പ​റ​ഞ്ഞു.