കേരള കർഷക സംഘം കനാൽ ശുചീകരിച്ചു

Sunday 29 January 2023 12:02 AM IST
കുറ്റ്യാടി ഇറിഗേഷൻ കനാൽ ബാലുശ്ശേരി ഏരിയാ തല ഉദ്ഘാടനം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഇറിഗേഷൻ കനാൽ ശുചീകരിച്ചു. ബാലുശ്ശേരി ഏരിയാതല ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്തിലെ കൂനഞ്ചേരിയിൽ കെ.എം.സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു.

ബാലുശ്ശരി പഞ്ചായത്ത് പ്രസിഡന്റ് രൂപരേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി.പ്രേമ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.പി.ഭാസ്ക്കര കുറുപ്പ്, കർഷകസംഘം ബാലുശ്ശേരി ഏരിയാ ട്രഷറർ പി.പി.രവീന്ദ്രനാഥ്, സി.പി.എം കോക്കല്ലൂർ ലോക്കൽ സെക്രട്ടറി പി.എൻ.അശോകൻ, അബ്ദുള്ള മുസ്ല്യാർ, കോൺഗ്രസ് നേതാവ് ഗണേശൻ, കർഷകസംഘം കോക്കല്ലൂർ മേഖല സെക്രട്ടറി യു.കെ.ഷാജി, ബാലുശ്ശേരി മേഖല സെക്രട്ടറി കെ.യൂസഫ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement