ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്
Sunday 29 January 2023 12:02 AM IST
കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 39ാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ആനന്ദൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുഖ്യരക്ഷാധികാരി എ.മൂസ ഹാജി മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്കർ, കെ.സുനിൽകുമാർ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.. ജില്ലാ സെക്രട്ടറി കെ. മുരളീധരൻ ഗുരുക്കൾ സ്വാഗതവും സംസ്ഥാന ജോ.സെക്രട്ടറി എം.കെ.രാജഗോപാൽ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 400 മത്സരാർത്ഥികൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് വിവിധ കളരികളുടെ പവലിയൻ പ്രദർശിപ്പിച്ചു. ഏറ്റവും നല്ല പവലിയനുള്ള അവാർഡ് ചെലൂർ ചൂരക്കൊടി കളരി സംഘത്തിന് ലഭിച്ചു.