ആയുർവേദ മെഡിക്കൽ ക്യാമ്പ്
Sunday 29 January 2023 12:02 AM IST
വടകര: നാഷണൽ ആയുഷ് മിഷൻ, ഗവ.ആയുർവേദ ആശുപത്രി എന്നിവ സംയുക്തമായി നഗരസഭയിൽ സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർമാരായ കെ.മുഹമ്മദ് മുസ്തഫ, രാജേഷ്.എൻ, ബിജു കെ.വി, രഞ്ജുഷ.സി, നീതി രാജൻ എന്നിവർ രോഗികളെ പരിശോധിച്ചു. പന്ത്രണ്ടാം വാർഡായ ചെറുശേരി ഡയറ്റ് ഹാളിൽ രാവിലെ 9 മുതൽ ഒരുമണി വരെയായിരുന്നു ക്യാമ്പ്. വാർഡ് കൗൺസിലർ കെ.നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനീന പി ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി. വടകര ഗവ.ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ. മുഹമ്മദ് മുസ്തഫ സ്വാഗതവും സീനിയർ മെഡിക്കൽ ഓഫീസർ ഡോ.രാജേഷ്.എൻ നന്ദിയും പറഞ്ഞു.