സർച്ചാർജ്ജ് താപ വൈദ്യുതിക്ക് നൽകിയത്: മന്ത്രി

Sunday 29 January 2023 12:00 AM IST

തിരുവനന്തപുരം: സർചാർജ്ജായി യൂണിറ്റിന് 9 പൈസ നാലുമാസത്തേക്ക് ഈടാക്കാൻ കാരണം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക്

വൈദ്യുതി വാങ്ങിയതുകൊണ്ടാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വിശദീകരിച്ചു. വൈദ്യുതി നിരക്ക് കൂട്ടിയിട്ട് ആറുമാസം പോലും തികയുംമുമ്പ് സർചാർജ്ജ് ഈടാക്കുന്നതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കൽക്കരി ക്ഷാമം കാരണം രാജ്യത്ത് കടുത്ത വൈദ്യുതി ക്ഷാമമുണ്ടായപ്പോൾ, പവർകട്ട് ഒഴിവാക്കാൻ വൻവിലകൊടുത്തും വൈദ്യുതിവാങ്ങേണ്ടിവന്നു. ഇതിലൂടെ 87.07കോടിരൂപയുടെ അധികചെലവ് ഉണ്ടായി. വൻവിലയ്ക്ക് ഇറക്കുമതി ചെയ്ത കൽക്കരി ഏപ്രിൽ മാസത്തിൽ പത്തുശതമാനവും ജൂലായിൽ 20ശതമാനവും താപനിലയങ്ങൾ ഉത്പാദനത്തിന് ഉപയോഗിച്ചിരുന്നു. കെ.എസ്.ഇ.ബി.ക്ക് ഈ വൈദ്യുതി വാങ്ങേണ്ടിവന്നു. അധികചെലവ് അതത് മാസം തന്നെ താപനിലയങ്ങൾക്ക് കെ. എസ്. ഇ. ബി നൽകിയിട്ടുണ്ട്. ഈ തുകയാണ് സർചാർജ്ജായി ഈടാക്കുന്നതെന്ന്

മന്ത്രി വ്യക്തമാക്കി.