ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Sunday 29 January 2023 12:16 AM IST

കൊല്ലം: ഭൂമി എഴുതിനൽകാത്തതിലുള്ള വിരോധത്തിൽ ഭാര്യാപിതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. തെക്കുംഭാഗം, മാലിഭാഗം, മുകുളുവിള ഇറക്കത്തിൽ പഞ്ചാര സന്തോഷ് എന്ന പീറ്ററാണ് (48) ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.

പീറ്ററിന്റെ പേരിലുണ്ടായിരുന്ന സ്ഥലം ഭാര്യ കേസ് നൽകി മകളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ വിരോധവും ഭാര്യാപിതാവിന്റെ പേരിലുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം പ്രതിക്ക് എഴുതി നൽകാത്തതിരുന്നതുമാണ് ആക്രമണത്തിന് കാരണം. ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ 27ന് വൈകിട്ട് 7 ഓടെ പീറ്റർ വെട്ടുകത്തി ഉപയോഗിച്ച് ഭാര്യാ പിതാവിന്റെ തലയിൽ വെട്ടുകയായിരുന്നു.