എ.കെ.സി.ബി.ഇ.എ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത്
Sunday 29 January 2023 12:17 AM IST
കൊല്ലം: ഓൾ കേരള കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് നടക്കും. രാവിലെ 10ന് സോപാനം ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ശൂരനാട് രാജശേഖരൻ എ.കെ.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ കുമാർ ബോസ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ എ.ഐ.സി.ബി.ഇ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ജി.വൈരപ്പൻ മുഖ്യ പ്രഭാഷണം നടത്തും. അസോ. സംസ്ഥാന പ്രസിഡന്റ് സി.ഡി.ജോസൺ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ സ്വാഗതം പറയും. 14 ജില്ലകളിൽ നിന്നുമായി 500 ഓളം പ്രതിനിധികൾ പങ്കെടുക്കും.