കൊല്ലം റെയിൽവേ സ്റ്റേഷൻ: പുനർനിർമ്മാണം 2026ൽ പൂർത്തിയാകും

Sunday 29 January 2023 12:21 AM IST

കൊ​ല്ലം: കൊ​ല്ലം റെയിൽ​വേ സ്റ്റേ​ഷൻ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തിൽ പു​നർനിർ​മ്മി​ക്കു​ന്ന പ്ര​വൃത്തികൾ 2026 ജ​നു​വ​രി​യിൽ പൂർ​ത്തി​യാ​കും. നിർ​മ്മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.​പി​യും ദ​ക്ഷി​ണ റെയിൽ​വേ കൺ​സ്​ട്ര​ക്ഷൻ വി​ഭാ​ഗം ചീ​ഫ് എൻജിനി​യർ നി​ര​ഞ്​ജൻ നാ​യ​ക് ഉൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​.

361 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന നിർ​മ്മാ​ണ പ്ര​വൃ​ത്തികൾ മാ​സ്റ്റർ പ്ലാ​നിന്റെ അ​ടി​സ്ഥാ​ന​ത്തിൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തിൽ പ​ഴ​യ കെ​ട്ടി​ട​ങ്ങൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നിർ​മ്മി​ക്കും. നി​ല​വിൽ സ്റ്റേ​ഷൻ കെ​ട്ടി​ട​ത്തിൽ പ്ര​വർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​കൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. അ​ടു​ത്ത ഘ​ട്ട​മാ​യി നി​ല​വി​ലെ സ്റ്റേ​ഷൻ കെ​ട്ടി​ട​ങ്ങൾ പൊ​ളി​ച്ച് പു​തി​യ കെ​ട്ടി​ടം നിർ​മ്മി​ക്കും. ഏ​റ്റ​വും ഒ​ടു​വിൽ സർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ, ലാൻഡ് സ്‌​കേ​പ്പിം​ഗ് പ്ര​വൃത്തി​കൾ ന​ടത്തും.

പ്ലാ​റ്റ് ഫോ​മും പൊ​ളി​ച്ചു​മാ​റ്റും നി​ല​വി​ലെ മു​ഴു​വൻ കെ​ട്ടി​ട​ങ്ങ​ളും ഇ​ത​ര നിർ​മ്മി​തി​ക​ളും പ്ലാ​റ്റ്‌​ഫോ​മും പൂർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തിൽ ആ​ധു​നി​ക റെ​യിൽ​വേ സ്റ്റേ​ഷൻ നിർ​മ്മി​ക്കു​ക​യാ​ണ് പ​ദ്ധ​തി. 39 മാ​സ​മാ​ണ് നിർ​മ്മാ​ണ കാ​ലാ​വ​ധി. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഹ​രി​ത നിർ​മ്മാ​ണ ശൈ​ലി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് ഗ്രൗ​ണ്ട് ഫ്‌​ളോർ കൂ​ടാ​തെ മൂന്ന് നി​ല​കൾ കൂ​ടി ഉ​ണ്ടാ​കും. 244 കാ​റുകൾക്ക് ഒ​രേ സ​മ​യം പാർ​ക്ക് ചെ​യ്യാൻ ക​ഴി​യുംവി​ധം നിർ​മ്മി​ക്കു​ന്ന മൾട്ടി ​ലെ​വൽ കാർ പാർ​ക്കിം​ഗ് കോം​പ്ല​ക്‌​സിൽ ഗ്രൗ​ണ്ട് ഫ്‌​ളോർ കൂ​ടാ​തെ നാല് നി​ല​കൾ കൂ​ടി ഉ​ണ്ടാ​കും. പ്ര​ധാ​ന റോ​ഡി​നോ​ട് ചേർ​ന്ന് പാർ​ക്കിം​ഗ് കോം​പ്ല​ക്‌​സിന്റെ നിർ​മ്മാ​ണം ആ​രം​ഭി​ച്ചു.

ആകർഷണീയം എ​യർ കോൺ​കോ​ഴ്‌​​സ്

135 മീ​റ്റർ നീ​ള​ത്തിൽ 36 മീ​റ്റർ വീ​തി​യിൽ ര​ണ്ട് ടെർ​മി​ന​ലു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എ​യർ കോൺ​കോ​ഴ്‌​സാ​ണ് റെ​യിൽവേ സ്റ്റേ​ഷ​നി​ലെ ആ​കർ​ഷ​ണീ​യ നിർ​മ്മാ​ണം. 4417 ചതുരശ്ര മീ​റ്റ​റാ​ണ് വി​സ്​തീർണം. ഇ​തിൽ വി​പു​ല​മാ​യ വാ​ണി​ജ്യ സ​മു​ച്ച​യ​വും ഉ​ണ്ടാ​കും. പ്ലാ​റ്റ് ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​യർ കോൺ​കോ​ഴ്‌​സ് കൂ​ടാ​തെ 12 മീ​റ്റർ വീ​തി​യിൽ അഞ്ച് പ്ലാ​റ്റ്‌​ഫോ​മു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഫു​ഡ് ഓ​വർ ബ്രി​ഡ്​ജും നിർ​മ്മി​ക്കും.ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻജിനി​യർ ച​ന്ദ്രു​പ്ര​കാ​ശ്, പ്രോ​ജ​ക്ട് സീനിയർ സെ​ക്ഷൻ എൻ​ജി​നിയർ ഗി​രീ​ഷ്, ആർ.ഐ.ടി.ഇ.എ​സ് ഡെ​പ്യൂ​ട്ടി ജ​ന​റൽ മാ​നേ​ജർ ക​രു​ണാ​നി​ധി, സി​ദ്ധാർ​ത്ഥ സി​വിൽ വർ​ക്ക്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ്​ഡ് ഡെ​പ്യൂ​ട്ടി ജ​ന​റൽ മാ​നേ​ജർ അ​ഭി​ഷേ​ക് തു​ട​ങ്ങി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥരും പ​ങ്കെ​ടു​ത്തു.

വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂർ​ത്തി​യാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നിർ​മ്മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താൻ ദൈ​നം​ദി​ന നി​രീ​ക്ഷ​ണ സം​വി​ധാ​നം സ​ജ്ജ​മാ​ക്കാൻ തീ​രു​മാ​നി​ച്ചു.

എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി