ബി.ജെ.പി പുനലൂർ മണ്ഡലം പദയാത്ര
Sunday 29 January 2023 12:35 AM IST
പുനലൂർ: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമകരമായ വികസന പദ്ധതികൾ ജനങ്ങളിലെത്തിക്കുക, സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും ബി.ജെ.പി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. തെന്മല പഞ്ചായത്തിലെ ഇടമൺ 34ൽ നിന്നാരഭിച്ച പദയാത്ര ജില്ല പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു. പദയാത്ര ക്യാപ്റ്റൻ രജിത്ത് പരവട്ടം,നേതാക്കളായ മാമ്പഴത്തറ സലീം, ബി.രാജാമണി, കലയനാട് ബാനർജി, സുധീഷ്, രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം പദയാത്ര നഗരസഭയിൽ പ്രവേശിച്ചു. നഗരസഭ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം വൈകിട്ട് കരവാളൂരിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ സമാപന യോഗം ഉദ്ഘാടനം ചെയ്തു.