നഗരസഭയുടെ ടോയ്ലറ്റ് ഇടിഞ്ഞുവീണു
Sunday 29 January 2023 12:36 AM IST
കൊട്ടാരക്കര : ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത റെയിൽവേ സ്റ്റേഷന് സമീപത്തെ നഗരസഭയുടെ പൊതുടോയ്ലറ്റ് ഇടിഞ്ഞു വീണു. ജലസംഭരണിയും കോൺക്രീറ്റ് കെട്ടും പൂർണമായി തകർന്നു. ശുചിത്വ മിഷൻ ഫണ്ടിൽ 10 ലക്ഷലധികം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. നിർമ്മാണ ഘട്ടത്തിൽ തന്നെ അഴിമതി ആരോപണം നേരിട്ട പദ്ധതിയാണ് ഇപ്പോൾ തകർന്ന് വീണത്. യൂത്ത് കോൺഗ്രസ് നേതാവ് ചാലുക്കോണം ശിവകുമാർ ആണ് കോൺട്രാക്ടർ. നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും മുമ്പേ തകർന്ന ഭാഗം വീണ്ടും പണിയാനുള്ള കോൺട്രാടക്ടറുടെ നീക്കം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു.