ഭാരത് ജോഡോ യാത്ര തടസപ്പെടുത്തിയതിൽ പ്രതിഷേധം
Sunday 29 January 2023 12:38 AM IST
എഴുകോൺ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ച് തടസപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എസ്. എച്ച്. കനകദാസ്, അഡ്വ. രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ്, ടി.ആർ.ബിജു, എഴുകോൺ രാജ്മോഹൻ, പി.എസ്.അദ്വാനി, ജോർജ് പണിക്കർ, പാറക്കടവ് ഷെറഫ്,മാറനാട് ബോസ്, ആതിരാജോൺസൺ, വി. സുഹർബാൻ, രേഖാ ഉല്ലാസ്, ബീനാ മാമച്ചൻ, മഞ്ചു രാജ്, ഷാജി അമ്പലത്തും കാല, മുരളീധരൻ, ടി.ജെ. അഖിൽ, അരുൺ ടി.ധർ, ബോണി, രാധിക, ജോജി പണിക്കർ, പ്രസാദ് കാരുവേലിൽ, തങ്കച്ചൻ കരിപ്പുറം, സുധീശൻ ടി.സി. ഉമ്മച്ചൻ, ബാബു ,അനൂപ്, ജസ്റ്റിൻ, അമർ നാഥ് രാജു എന്നിവർ നേതൃത്വം നൽകി.