തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പ്രവർത്തകയോഗം

Sunday 29 January 2023 1:43 AM IST

ഓയൂർ: തൊഴിലുറപ്പ് തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് ആർ.എസ്.പി കൊല്ലം ജില്ലാസെക്രട്ടറി തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യു.ടി.യു.സി കൊട്ടാരക്കര മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. ജോലികൂലി 700 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിന ങ്ങൾ വർദ്ധിപ്പിക്കുക, കൂലി കുടിശ്ശിക നൽകുക ക്ഷേമനിധി പ്രവർത്തനം വിപുലീകരിക്കുക, വിലകയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സെക്രട്ടറി വെളിയം ഉദയകുമാർ നയിക്കുന്ന ജില്ലാതല പ്രക്ഷോഭ യാത്രയ്ക്ക് ഫെബ്രുവരി 16 ന് വൈകിട്ട് 4 ന് ഓടനാവട്ടത്ത് സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു. സ്വീകരണ കമ്മിറ്റി സംഘാടകസമിതി ചെയർമാനായി യൂണിയൻ മണ്ഡലം പ്രസിഡന്റ് അന്നൂർ രവീന്ദ്രൻ പിള്ളയും കൺവീനറായി യൂണിയൻ മണ്ഡലം സെക്രട്ടറി പുതുവീട് അശോകനെയും തീരുമാനിച്ചു.

യൂണിയൻ ജില്ലാ കമ്മിറ്റി സ.ജെ.കെ.രാജേഷിന്റെ അദ്ധ്യതയിൽ ചേർന്ന യോഗത്തിൽ വെളിയം ഉദയകുമാർ, പുത്തൂർ സുനിൽ, ഓടനാവട്ടം ഹരീന്ദ്രൻ, ജോർജ്ജുകുട്ടി ഓടനാവട്ടം,അമ്മിണി കോരുതുവിള, എർ, സരോജിനി പരുത്തിയറ, കെ.ഉദയകുമാർ കുളക്കട ബാഹുരാജൻ പിള്ള, മാലയിൽ ശശിധരൻപിള്ള, സന്തോഷ് നെടുവത്തൂർ തുടങ്ങിയവർ സംസാരിച്ചു.

ഫെബ്രുവരി 21 ന് നടക്കുന്ന കൊല്ലം ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിൽ കൊട്ടാരക്കര മണ്ഡലത്തിൽ 500 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

Advertisement
Advertisement