എഫ്.എ കപ്പിൽ ആഴ്സനലിനെ വീഴ്‌ത്തി സിറ്റി
Sunday 29 January 2023 3:17 AM IST
മാഞ്ചസ്റ്റർ: എഫ്.എ കപ്പിൽ കരുത്തൻമാർ മുഖാമുഖം വന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ആഴ്സനലിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി മാഞ്ചസ്റ്രർ സിറ്റി അഞ്ചാം റൗണ്ടിൽ കടന്നു. ഡിഫൻഡർ നാഥാൻ അകെയാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനെതിരെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്രർ സിറ്റി പുറത്തെടുത്തത്.ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 64-ാം മിനിട്ടിലാണ് ജാക്ക് ഗ്രീലിഷിന്റെ പാസിൽ നിന്ന് അകെ സിറ്റിയുടെ വിജയഗോൾ നേടിയത്.