ഇന്ത്യ ഒമ്പതാമത്

Sunday 29 January 2023 3:28 AM IST

ഭുവനേശ്വർ: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യ അർജന്റീനയ്ക്കൊപ്പം ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 5-2ന് കീഴടക്കിയതോടെയാണ് ഇന്ത്യ ഒമ്പതാം സ്ഥാനത്ത് എത്തിയത്. നേരത്തേ പൂളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ ക്വാർട്ടർ യോഗ്യതയ്ക്കായുള്ള ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റിരുന്നു.

ഫൈനൽ ഇന്ന്

ഹോക്കി ലോകകപ്പിൽ ഇന്ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയം കരുത്തരായ ജർമ്മനിയെ നേരിടും. രാത്രി 7മുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.